Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Karthikeyan Memorial

Thiruvananthapuram

ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ൾ വാ​ട​ക​ കെട്ടി​ട​ത്തി​ൽ

കോ​ട്ടൂ​ർ​ സു​നി​ൽ

കു​റ്റി​ച്ച​ൽ: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ൾ 15 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​പ്പോ​ഴും വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ.

2011-ലെ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ്‌​കൂ​ളാ​ണ് സ്വ​ന്ത​മാ​യി ഭൂ​മി​യും ഫ​ണ്ടും ഉ​ണ്ടാ​യി​ട്ടും മ​ണ​ലി​യി​ലെ പ​ഴ​യൊ​രു 'സ്വ​കാ​ര്യ സ്‌​കൂ​ൾ' പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി. ​കാ​ർ​ത്തി​ക​യേ​ൻ എം​എ​ൽ​എ ആ​യി​രി​ക്കെ​യാ​ണ് സ്‌​കൂ​ൾ അ​നു​ദി​ച്ച​ത്. ജി​കെ​യു​ടെ മ​ര​ണ​ശേ​ഷം സ്‌​കൂ​ളി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും ന​ൽ​കി.

റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​നാ​യി വ​നം വ​കു​പ്പ് ര​ണ്ട​ര ഏ​ക്ക​ർ ഭൂ​മി​യും കൈ​മാ​റി. ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യാ​ൻ 27.30 കോ​ടി രൂ​പ കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ക​യും ഭൂ​മി​യി​ലെ 190 മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​നു​ബ​ന്ധ​മാ​യി ടൗ​ൺ ഷി​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള രീ​തി​യി​ലാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ. എ​ന്നാ​ൽ ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ച്ചൊ​ല്ലി വി​വാ​ദ​ങ്ങ​ളു​യ​ർ​ന്നു. വ​ന​ത്തി​ന​ക​ത്തെ വാ​ലി​പ്പാ​റ​യി​ലെ സ്കൂ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത് പ്ര​ശ്ന​മാ​കു​മെ​ന്ന് ഒ​രു​വി​ഭാ​ഗം വാ​ദി​ച്ചു. തു​ട​ർ​ന്നു വി​വാ​ദം കോ​ട​തി ക​യ​റി.

പി​ന്നാ​ലെ വ​നം​വ​കു​പ്പ് വാ​ലി​പ്പാ​റ​യി​ലെ സ്ഥ​ലം തി​രി​ച്ചെ​ടു​ക്കു​ക​യും തൊ‌​ട്ട​ടു​ത്തു​ള്ള 'പ​ങ്കാ​വി'​ൽ മ​റ്റൊ​രി​ടം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​റ്റു പ്ര​വൃ​ത്തി​ക​ളു​ണ്ടാ​യി​ല്ല. സ്കൂ​ളി​നു​വേ​ണ്ടി സ​മ​രം ചെ​യ്ത ആ​ദി​വാ​സി​ക​ളേ​യും നാ​ട്ടു​കാ​രേ​യും ഇ​തി​നി​ടെ ചി​ല​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ പ്ര​തി​മാ​സം ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ വാ​ട​ക ന​ൽ​കി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി​യി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up